/kalakaumudi/media/post_banners/a213bfff09b39986c55908636ecb78681c8d6d6298a2ff9b0a681f03e530c6b6.jpg)
മൂലമറ്റം: ഇടുക്കി മൂലമറ്റത്തു ദമ്പതികള്‍ വെട്ടേറ്റു മരിച്ചതിന് പിന്നാലെ കാണാതായ മകന്‍ ജീവനൊടുക്കി. വെട്ടേറ്റു മരിച്ച ദമ്പതികളുടെ മകന്‍ ചേറാടി സ്വദേശി അജേഷിനെ വീടിനു സമീപത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൂലമറ്റം ചേറാടി കീരിയാനിക്കല്‍ കുമാരന്‍ (70) ഭാര്യ തങ്കമ്മ (65) എന്നിവര്‍ ഇന്നലെയാണു കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ഇവരെ അന്വേഷിച്ച് എത്തിയ ബന്ധുക്കളാണു കുമാരനെയും തങ്കമ്മയെയും വെട്ടേറ്റ നിലയില്‍ കണ്ടത്.
കുമാരന്‍ മരിച്ചിരുന്നു. കട്ടിലിനടിയില്‍ നിന്ന് കണ്ടെത്തിയ തങ്കമ്മയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. മുറിവു ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് തങ്കമ്മ മരിച്ചത്.
ചൊവ്വാഴ്ച രാത്രി റോഡില്‍ വീണു പരുക്കേറ്റ ദമ്പതികളുടെ മകന്‍ അജേഷിനെ അയല്‍വാസികള്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി തിരികെ വീട്ടില്‍ എത്തിച്ചിരുന്നു.
പിന്നീട് അജേഷിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് അജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.