/kalakaumudi/media/post_banners/556ecc1db8849bf1bf29b3722f76a3cfaa3b4e240356ca60a416c12351f2f8b6.jpg)
ന്യൂഡല്‍ഹി: വിദേശ ഫണ്ട് സ്വീകരിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യുഎപിഎ പ്രകാരം എടുത്ത കേസിന്റെ എഫ്.ഐ.ആര്‍ പകര്‍പ്പ് ലഭ്യമാക്കാന്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കയസ്തയുടെയും അമിത് ചൂവര്‍ത്തിയുടെയും അപേക്ഷ ഡല്‍ഹി കോടതി അനുവദിച്ചു. രണ്ട് പേര്‍ക്കും എഫ്.ഐ.ആറിന്റെ പകര്‍പ്പ് നല്‍കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ദീപ് കൗര്‍ ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കി.
ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ഇരുവരെയും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ വിംഗ് ചോദ്യം ചെയ്ത് വരികയാണ്. വിദേശ ഫണ്ട് സ്വീകരിച്ചതും ചെലവഴിച്ചതും സംബന്ധമായ കാര്യങ്ങളാണ് ചോദിച്ചറിയുന്നത്. ഇവരില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധനയും നടക്കുകയാണ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത 46 പേരില്‍ ചിലരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്ത് വരികയാണ്.
ഇതിനിടെ ന്യൂസ് ക്ലാക്കിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ വിംഗ് അന്വേഷണം ശക്തിപ്പെടുത്തുകയാണ്.