/kalakaumudi/media/post_banners/2218da05d421233f3e08f366718842a6e83fda1b6a615e3832ecbd577e4001f4.jpg)
കൊച്ചി: സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായി) ചാപ്റ്ററായ ക്രെഡായി കേരളയുടെ സംസ്ഥാന സമ്മേളനം നവംബർ 2 ,3 കൊച്ചി കളമശേരിയിൽ നടക്കും. സമ്മേളനത്തിൽ ഈ മേഖലയിലെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് ചർച്ചകൾ നടക്കും.
കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ സുസ്ഥിര വളർച്ചയെ കുറിച്ച് ആശയങ്ങൾ കൈമാറാനും കെട്ടിട വ്യവസായത്തിലെ അംഗങ്ങൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുവാനുമാണ് ലക്ഷ്യമിടുന്നതെന്ന് ക്രെഡായ് കേരള ചെയർമാൻ രവി ജേക്കബും കോൺഫറൻസ് ചെയർമാൻ ഡോ. നജീബ് സക്കറിയയും പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വ്യാഴാഴ്ച സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊച്ചി മേയർ അഡ്വ അനിൽകുമാർ, ക്രെഡായി ദേശീയ പ്രസിഡന്റ് ബൊമ്മൻ ഇറാനി, സെക്രട്ടറി രാം റെഡ്ഡി എന്നിവർ പങ്കെടുക്കും.