ശബരിമലയിലെ തിരക്ക്; ഹര്‍ജി ഹൈക്കോടതിയില്‍

ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10:14 ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

author-image
Priya
New Update
ശബരിമലയിലെ തിരക്ക്; ഹര്‍ജി ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10:14 ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

വിര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് പൊലീസ് ദേവസ്വം ബെഞ്ചിനെ അറിയിക്കും. പൊലീസ് നിയന്ത്രണങ്ങളെക്കുറിച്ചും സര്‍ക്കാര്‍ വിശദീകരിക്കും. 

പമ്പയിലെയും സന്നിധാനത്തെയും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ ഇന്ന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കും. ഇടത്താവളങ്ങളിലെ പാര്‍ക്കിംഗ് സൗകര്യം, അയ്യപ്പ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍, പമ്പ നിലയ്ക്കല്‍ പാതയിലെ ബസ് സര്‍വീസ് എന്നിവയിലും വിശദീകരണങ്ങള്‍ നല്‍കും.

പത്തനംതിട്ട ആര്‍ടിഒ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കെഎസ്ആര്‍ടിസി എന്നിവരാണ് വിശദീകരണം നല്‍കേണ്ടത്. 

Sabarimala High Court