Cyclone Michaung | മിഷോങിന്റെ താണ്ഡവം; മഴക്കെടുതിയില്‍ മുങ്ങി ചെന്നൈ; 5 മരണം

ഉള്‍ക്കടലില്‍ രൂപംകൊണ്ട മിഷോങ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതോടെ ചെന്നൈയില്‍ സ്ഥിതിഗതികള്‍ അതിരൂക്ഷമായി. വെള്ളപ്പൊക്കത്തില്‍ ഇതുവരെ മരണം 5 ആയി.

author-image
Web Desk
New Update
Cyclone Michaung | മിഷോങിന്റെ താണ്ഡവം; മഴക്കെടുതിയില്‍ മുങ്ങി ചെന്നൈ; 5 മരണം

ചെന്നൈ: ഉള്‍ക്കടലില്‍ രൂപംകൊണ്ട മിഷോങ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതോടെ ചെന്നൈയില്‍ സ്ഥിതിഗതികള്‍ അതിരൂക്ഷമായി. വെള്ളപ്പൊക്കത്തില്‍ ഇതുവരെ മരണം 5 ആയി.

ഡാമുകളും ജലസംഭരണികളും നിറഞ്ഞു. ആറു ഡാമുകള്‍ 98 ശതമാനം നിറഞ്ഞു. റണ്‍വേയില്‍ വെള്ളം കയറിയതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പല വിമാനങ്ങളും റദ്ദാക്കി. വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒന്‍പതു വരെ അടച്ചിടും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി സംസാരിച്ചു. കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെ അയയ്ക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

നിലവില്‍ ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് പുറപ്പെടുവിച്ചു. ചെന്നൈയില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു.

CHENNAI national news cyclone michaung tamilnadu news