പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് എയിംസ് അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു; നടപടി പ്രതിഷേധത്തെ തുടര്‍ന്ന്

അയോധ്യ രാമക്ഷേത്ര പ്രതിശ്ഠാ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചവരെ അവധി പ്രഖ്യാപിച്ച ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) തീരുമാനം പിന്‍വലിച്ചു.

author-image
Web Desk
New Update
പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് എയിംസ് അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു; നടപടി പ്രതിഷേധത്തെ തുടര്‍ന്ന്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിശ്ഠാ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചവരെ അവധി പ്രഖ്യാപിച്ച ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) തീരുമാനം പിന്‍വലിച്ചു.

ഒ.പി. വിഭാഗങ്ങള്‍ തിങ്കളാഴ്ച 2.30 വരെ അടച്ചിടാനായിരുന്നു തീരുമാനം. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും പ്രതിഷേധവും ഉയര്‍ന്നതോടെയാണ് എയിംസ് തീരുമാനം മാറ്റിയത്.

ഒ.പി. വിഭാഗങ്ങള്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് എയിംസ് അധികൃതര്‍ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചത്.

രോഗികള്‍ക്ക് അടിയന്തര ആശ്വാസമെത്തിക്കാനാവശ്യമായ ക്രിട്ടിക്കല്‍ കെയര്‍ ക്ലിനിക്കുകളെല്ലാം സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

protest Latest News newsupdate ramjanmbhoomi AIIMS ram mandir