വായു മലിനീകരണം; ശ്വാസം മുട്ടി രാജ്യ തലസ്ഥാനം, വായു ഗുണനിലവാര സൂചിക 300ന് അടുത്ത്

തുടര്‍ച്ചയായ ആറാം ദിവസവും ഡല്‍ഹിയിലെ വായു മലിനീകരണം മോശം അവസ്ഥയില്‍ തന്നെ തുടരുകയാണ്. വരും ദിവസങ്ങളില്‍ വായു ഗുണനിലവാരം വളരെ മോശമാകുമെന്നാണ് വിലയിരുത്തല്‍.

author-image
Priya
New Update
വായു മലിനീകരണം; ശ്വാസം മുട്ടി രാജ്യ തലസ്ഥാനം, വായു ഗുണനിലവാര സൂചിക 300ന് അടുത്ത്

ഡല്‍ഹി: തുടര്‍ച്ചയായ ആറാം ദിവസവും ഡല്‍ഹിയിലെ വായു മലിനീകരണം മോശം അവസ്ഥയില്‍ തന്നെ തുടരുകയാണ്. വരും ദിവസങ്ങളില്‍ വായു ഗുണനിലവാരം വളരെ മോശമാകുമെന്നാണ് വിലയിരുത്തല്‍.

വായു ഗുണനിലവാര സൂചിക നിലവില്‍ 300 ന് അടുത്താണ് ഉള്ളത്.ഡല്‍ഹി എന്‍സിആര്‍ ല്‍ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.

ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മൂലമാണ് വായു മലിനീകരണ തോത് ഉയരാന്‍ കാരണമായത്. മലിനീകരണം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

കൂടാതെ സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്.ഇലക്ട്രിക് - സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെട്രോ സര്‍വീസുകളില്‍ യാത്ര ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും.

delhi air pollution