/kalakaumudi/media/post_banners/6515eca1fa89fb4b92c96649f74f2a95506cb14b5068b56b296314b96e17dad3.jpg)
തിരുവനന്തപുരം: പാറശ്ശാലയില്‍ കടയുടെ മുന്നിലെ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സൈനികനും സഹോദരനും മര്‍ദ്ദനമേറ്റു. പരിക്കേറ്റ കോട്ടവിള സ്വദേശിയായ സിനുവിനെയും സിജുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ വാരിയെല്ല് പൊട്ടിയ സിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി ഏഴരമണിയോടുകൂടി പാറശ്ശാല ആശുപത്രി ജംഗ്ഷനു സമീപത്താണ് സംഭവം. ആശുപത്രി ജങ്ഷനിലെ ഇലക്ട്രിക് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ കോട്ടവിള സ്വദേശികളായ സഹോദരങ്ങള്‍ സമീപത്തെ തുണിക്കടയ്ക്കു മുന്നിലായി റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തു. കാര്‍ മാറ്റിയിടാന്‍ കടയുടമ ആവശ്യപ്പെട്ടു.
ഇത്‌സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി. ഈ സമയത്തെത്തിയ കടയുടമയുടെ മകനും സുഹൃത്തും ചേര്‍ന്ന് കാറിലെത്തിയവരെ മര്‍ദ്ദിക്കുകയായിരുന്നു. കടയുടമ അയൂബ് ഖാന്‍, മകനും ഡോക്ടറുമായ അലി ഖാന്‍, സുഹൃത്ത് സജീലാല്‍ എന്നിവരാണ് കസ്റ്റഡിയിലുളളത്.