ഡോ. ഷഹാനയുടെ മരണം: ഡോ. റുവൈസിന്റെ സസ്പന്‍ഷന്‍ മൂന്നു മാസം കൂടി നീട്ടി

മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്ന ഡോ ഷഹാനയുടെ മരണത്തിന് ഉത്തരവാദിയായ ഡോ. റുവൈസിന്റെ സസ്പന്‍ഷന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മൂന്നു മാസത്തേക്ക് കൂടി നീട്ടി. ഡോ. റുവൈസ് സ്ത്രീധനം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഷഹാന ജീവനൊടുക്കിയത്.

author-image
Web Desk
New Update
ഡോ. ഷഹാനയുടെ മരണം: ഡോ. റുവൈസിന്റെ സസ്പന്‍ഷന്‍ മൂന്നു മാസം കൂടി നീട്ടി

 

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്ന ഡോ ഷഹാനയുടെ മരണത്തിന് ഉത്തരവാദിയായ ഡോ. റുവൈസിന്റെ സസ്പന്‍ഷന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മൂന്നു മാസത്തേക്ക് കൂടി നീട്ടി. ഡോ. റുവൈസ് സ്ത്രീധനം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഷഹാന ജീവനൊടുക്കിയത്.

2023 ഡിസംബര്‍ 4 നാണ് മെഡിക്കല്‍ കോളേജിനു സമീപമുള്ള താമസസ്ഥലത്ത് ഷഹാനയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ ഡോ. റുവൈസും ഷഹാനയും തമ്മില്‍ വിവാഹം നിശ്ചയിച്ചിരുന്നു. റുവൈസിനെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നിന്ന് റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു.

ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് സസ്പന്‍ഷന്‍ പിന്‍വലിക്കാനായി റുവൈസ് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. സസ്‌പെന്‍ഷന്‍ മൂന്നു മാസം കൂടി നീട്ടാന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

Thiruvananthapuram medical college dr shahana case