/kalakaumudi/media/post_banners/b2a4e3582f6bf497423b1e3e579e9d50563851b06d49849854c93a6a0050eef3.jpg)
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ബിജെപി ചില പോസ്റ്റുകള്‍ പങ്കുവച്ചതായി ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് എഎപി നല്‍കിയ പരാതിയില്‍ ബി.ജെ.പിക്ക് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. പരാതിക്കാധാരമായ സംഭവത്തെ കുറിച്ച് നവംബര്‍ 23 ന് വൈകീട്ട് 8 മണിക്ക് മുമ്പ് വിശദീകരണം നല്‍കണമെന്ന് ഡല്‍ഹി ബിജെപി അദ്ധ്യക്ഷന്‍ വീരേന്ദ്ര സഛ്‌ദേവക്കയച്ച കത്തില്‍ കമ്മീഷന്‍ വ്യക്തമാക്കി.
ഡല്‍ഹി ബിജെപിയുടെ ഔദ്യോഗിക എക്‌സ് പേജില്‍ നവംബര്‍ 5 നാണ് എഎപിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പരിഹസിക്കുന്ന തരത്തില്‍ ഒരു വീഡിയോ പങ്കുവച്ചത്. ഈ നടപടിയിലൂടെ മുഖ്യമന്ത്രിയെയും എഎപിയെയും അപകീര്‍ത്തിപ്പെടുത്തി പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഒക്ടോബര്‍ 9 മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നു.