ജെറ്റ് എയര്‍വെയ്‌സിന്റെ 538 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പി.എം.എല്‍ ആക്ട് പ്രകാരം രാജ്യത്തെ പ്രമുഖ എയര്‍വേയ്‌സായ ജെറ്റ് എയര്‍വെയ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ 538.05 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.

author-image
Web Desk
New Update
ജെറ്റ് എയര്‍വെയ്‌സിന്റെ 538 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പി.എം.എല്‍ ആക്ട് പ്രകാരം രാജ്യത്തെ പ്രമുഖ എയര്‍വേയ്‌സായ ജെറ്റ് എയര്‍വെയ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ 538.05 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. കാനറ ബാങ്ക് നല്‍കിയ കേസില്‍ കഴിഞ്ഞ ദിവസം ജെറ്റ് എയര്‍വെയ്‌സ് ഉടമ നരേഷ് ഗോയലിനും അഞ്ച് പേര്‍ക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

848 കോടി തങ്ങള്‍ ജെറ്റ് എയര്‍വെയ്‌സിന് വായ്പ നല്‍കിയതായും ഇതില്‍ 538 കോടി രൂപ തിരികെ ലഭിക്കാനുണ്ടെന്നും കാനറ ബാങ്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഗോയല്‍ മറ്റു രാജ്യങ്ങളില്‍ ട്രസ്റ്റുകള്‍ ഉണ്ടാക്കി പണം തട്ടിയെടുത്തെന്നുമാണ് ആരോപണം. ഇതനുസരിച്ച് നരേഷ് ഗോയല്‍, ഭാര്യ അനിത ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള 17 ഫ്‌ലാറ്റുകള്‍, മറ്റ് ബംഗ്ലാവുകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവ ഇഡി കണ്ടുകെട്ടുകയായിരുന്നു.

കേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് ഇഡി അറസ്റ്റ് ചെയ്ത നരേഷ് ഗോയല്‍ ഇപ്പോള്‍ മുംബൈയിലെ ആര്‍തുര്‍ റോഡ് ജയിലില്‍ കഴിയുകയാണ്.

naresh goyal ed jet airways