/kalakaumudi/media/post_banners/999ff7fbac5a3fcd63da092ff68fb9308d0948f6e76873782aad25d210158ed0.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതി ചേര്‍ക്കുന്നത് ആലോചിക്കുകയാണെന്ന് ഇഡി സുപ്രീം കോടതിയില്‍. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി രാജു ഇക്കാര്യം കോടതിയെ അറിയിച്ചത്. കള്ളപ്പണ നിരോധന നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം നടപടി എടുക്കാനാണ് ആലോചന.
മദ്യനയക്കേസില്‍ പ്രധാന പങ്കാളിത്തം മനീഷ് സിസോദിയയ്ക്കും വിജയ് നായര്‍ക്കുമാണെന്ന് എ.എസ്.ജി എസ്.വി. രാജു കോടതിയില്‍ വ്യക്തമാക്കി. കേസ് സംബന്ധിച്ച പരാതി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ സി.ബി.ഐക്ക് നല്‍കിയ അന്ന് തന്നെ 11 മാസമായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ മനീഷ് സിസോദിയ നശിപ്പിച്ചെന്നും ആ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇഡി വാദിച്ചു.
അഴിമതി പണം വെളുപ്പിക്കാന്‍ മനീഷ് സിസോദിയ നേരിട്ട് ഇടപെട്ടതിന് തെളിവാണിത്. തെളിവ് നശിപ്പിക്കാനായിരുന്നു ഫോണ്‍ നശിപ്പിച്ചത്. ഇഡി കോടതിയെ ബോദ്ധ്യപ്പെടുത്തി. ഡല്‍ഹി സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് അമിത ലാഭമുണ്ടാക്കാനാണ് മദ്യനയം മാറ്റിയത്. ഇതുവഴി കമ്പനികളുടെ ലാഭം അഞ്ച് ശതമാനത്തില്‍ നിന്നും 12 ശതമാനമായി ഉയര്‍ന്നു. ഇഡി വ്യക്തമാക്കി.