ഇസ്രയേല്‍- ഹമാസ് യുദ്ധം: വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍

ഗാസയിലേക്ക് സഹായം എത്തിക്കാന്‍ ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 27 രാജ്യങ്ങള്‍ ഒപ്പിട്ട പ്രമേയം പാസ്സാക്കിയത്.

author-image
Priya
New Update
ഇസ്രയേല്‍- ഹമാസ് യുദ്ധം: വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍

ടെല്‍ അവീവ്: ഗാസയിലേക്ക് സഹായം എത്തിക്കാന്‍ ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 27 രാജ്യങ്ങള്‍ ഒപ്പിട്ട പ്രമേയം പാസ്സാക്കിയത്.

മാനുഷിക ഇടനാഴികള്‍ സ്ഥാപിക്കുന്നതിനുള്ള പോരാട്ടം അവസാനിപ്പിക്കാനും ഗാസയിലേക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും വ്യാഴാഴ്ച ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.

ഗാസയില്‍ വഷളാകുന്ന മാനുഷിക സാഹചര്യത്തെക്കുറിച്ച് യൂറോപ്യന്‍ കൗണ്‍സില്‍ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചു.ഗാസയില്‍ താമസിക്കുന്ന 2.3 ദശലക്ഷം ആളുകള്‍ക്കുള്ള ഭക്ഷണം, വെള്ളം, വൈദ്യൂതി, ഇന്ധനം എന്നിവ വിച്ഛേദിച്ച ഇസ്രയേലിന്റെ നടപടിയും വ്യോമാക്രമണങ്ങളും ഉപരോധത്തെക്കുറിച്ചുമെല്ലാം മിഡില്‍ ഈസ്റ്റില്‍ നിന്ന് വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.

അതേസമയം, ഇസ്രയേല്‍ ടാങ്കുകള്‍ ഇന്നും ഗാസ അതിര്‍ത്തിയില്‍ പ്രവേശിച്ചു. ഇസ്രയേല്‍ ഇന്നും ഗാസയില്‍ കനത്ത ബോംബാക്രമണമാണ് നടത്തിയത്. യുദ്ധത്തില്‍ 7000 പേര്‍ കൊല്ലപ്പെട്ടു. ലബനോന്‍ അതിര്‍ത്തിയിലും ആക്രമണം തുടരുകയാണ്.

israel hamas war european union