പ്രതിസന്ധി ഘട്ടത്തിലും സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലാണെന്ന് ആര്‍ബിഐ

ആഗോള സാമ്പത്തിക മാന്ദ്യവും മണ്‍സൂണ്‍ പ്രതിസന്ധിയും ഭൗമരാഷ്ട്ര പിരിമുറുക്കങ്ങളും നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ സുസ്ഥിര വളര്‍ച്ചയാണ് കാഴ്ചവെക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

author-image
Web Desk
New Update
പ്രതിസന്ധി ഘട്ടത്തിലും സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലാണെന്ന് ആര്‍ബിഐ

ന്യൂ ഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യവും മണ്‍സൂണ്‍ പ്രതിസന്ധിയും ഭൗമരാഷ്ട്ര പിരിമുറുക്കങ്ങളും നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ സുസ്ഥിര വളര്‍ച്ചയാണ് കാഴ്ചവെക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

2023-24 ലെ ജിഡിപി വളര്‍ച്ച 6.5% ല്‍ എത്തുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നതായി പ്രതിമാസ ബുള്ളറ്റിനില്‍ ആര്‍ബിഐ പറയുന്നു. രണ്ടാം പാദത്തില്‍ 6.5 ശതമാനവും മൂന്നാം പാദം 6.0 ശതമാനവും , നാലാം പാദം 5.7 ശതമാനവും വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ, 2024-25 ന്റെ ആദ്യ പാദത്തിലെ ജിഡിപി വളര്‍ച്ച 6.6% ആയിരിക്കുമെന്നും ആര്‍ബിഐ അറിയിച്ചു.

തക്കാളി പോലുള്ള പച്ചക്കറികളുടെ വിലക്കുറവും എല്‍പിജി വിലയിലെ കുറവും കാരണം സമീപകാല പണപ്പെരുപ്പം മിതപ്പെടുത്തിയെങ്കിലും, മുന്നോട്ടുള്ള സ്ഥിതി വിവിധ ഘടകങ്ങളെ ആശ്രയിച്ചായിരിക്കുമെന്നും ആര്‍ബിഐ പറഞ്ഞു.

reserve bank of india RBI Latest News indian economy economy news update