കണ്ണൂരില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കാട് കയറി

കണ്ണൂര്‍ ഉളിക്കലില്‍ ജനവാസ മേഖലയിലേക്കിറങ്ങിയ കാട്ടാന കാട് കയറിയെന്ന് വന പാലകര്‍. കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള മാട്ടറ ഉള്‍വനത്തിലേക്ക് ആന നീങ്ങിയെന്ന് വനം വകുപ്പ് അറിയിച്ചു.

author-image
Web Desk
New Update
കണ്ണൂരില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കാട് കയറി

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ ജനവാസ മേഖലയിലേക്കിറങ്ങിയ കാട്ടാന കാട് കയറിയെന്ന് വന പാലകര്‍. കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള മാട്ടറ ഉള്‍വനത്തിലേക്ക് ആന നീങ്ങിയെന്ന് വനം വകുപ്പ് അറിയിച്ചു.

നാട്ടിലേക്ക് ഇറങ്ങിയ ആന രാത്രി മുഴുവന്‍ ചോയിമടയിലെ തോട്ടത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് കാടുകയറിയത്.ആന തിരികെ കാടിറങ്ങുന്നത് തടയാന്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആന ഉളിക്കലിലിറങ്ങിയത്.

ആനയിറങ്ങിയ പ്രദേശത്തിന് സമീപമാണ് ഉളിക്കല്‍ ടൗണ്‍.

ജനത്തിരക്ക് ഏറെയുള്ള സ്ഥലമായതിനാല്‍ വനംവകുപ്പ് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമാണ് ജനവാസ മേഖലയില്‍ നിന്ന് ആനയെ നീക്കിയത്. ആനയെ കണ്ട് ഭയന്നോടിയ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

kannur Wild Elephant ulikkal