മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് മത്സരിക്കാനൊരുങ്ങി 24 കാരി. കറാച്ചി നഗരത്തില്‍ നിന്ന് ക്രിസ്ത്യാനിയായ എറിക റോബിന്‍ ആണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
എല്‍ സാല്‍വഡോറില്‍ നവംബറിലാണ് മിസ് യൂണിവേഴ്‌സിന്റെ ഫൈനല്‍ മത്സരം. മത്സരത്തിന്റെ 72 വര്‍ഷത്തെ ചരിത്രത്തില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനില്‍ നിന്ന് ആര്‍ക്കും ഇതുവരെ അവസരം ലഭിച്ചിട്ടില്ല.
ആദ്യമായി എറിക്കയെ ആണ് ഈ അവസരം തേടിയെത്തിയത്.ഈ തീരുമാനം ലജ്ജാകരമാണെന്ന് ജമാത്ത് ഇ ഇസ്ലാമി പാര്‍ട്ടിയുടെ സെനറ്റര്‍ മുഷ്താഖ് അഹമ്മദ് പറഞ്ഞു.
മുസ്ലീം വിഭാഗക്കാര്‍ കൂടുതലുള്ള പാകിസ്ഥാനില്‍ സൗന്ദര്യ മത്സരങ്ങള്‍ അപൂര്‍വമാണെന്നും പ്രതിനിധീകരിക്കാന്‍ പാടില്ലാത്ത രാജ്യത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.
'പാകിസ്ഥാനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. പക്ഷേ, എവിടെ നിന്നാണ് തിരിച്ചടി നേരിട്ടതെന്ന് മനസ്സിലാകുന്നില്ല.പുരുന്മാര്‍ കൂടുതലുള്ള മുറിയില്‍ നീന്തല്‍ വസ്ത്രം ധരിച്ച് പരേഡ് നടത്തേണ്ടി വരുമെന്നാണ് തോനുന്നത്' എറിക ബിബിസിയോട് പറഞ്ഞു.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">
ഇസ്രയേല്‍ ഉപയോഗിക്കുന്നത് യുഎന്‍ നിരോധിച്ച ബോംബ്; ആരോപണവുമായി പാലസ്തീന്‍, ചിത്രങ്ങളും പുറത്ത് വിട്ടു
ടെല്‍ അവീവ്: യുഎന്‍ നിരോധിച്ച വൈറ്റ് ഫോസ്ഫറസ് ബോംബുകളാണ് ഇസ്രയേല്‍ ഗാസയില്‍ ഉപയോഗിക്കുന്നതെന്ന ആരോപണവുമായി പാലസ്തീന്‍. മാരക ശേഷിയുള്ള ബോംബുകളാണ് ഗാസയില്‍ ജനങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ഇസ്രയേല്‍ ഉപയോഗിക്കുന്നതെന്ന് ചിത്രങ്ങള്‍ സഹിതം ആരോപിച്ചു.
സോഷ്യല്‍മീഡിയയായ എക്‌സിലൂടെയാണ് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ഇസ്രയേലിനെതിരെ പുതിയ ആരോപണവുമായി എത്തിയത്. അന്താരാഷ്ട്ര തലത്തില്‍ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് കരാമ, ഗാസ എന്നിവിടങ്ങളില്‍ ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പലസ്തീനികള്‍ക്കെതിരെ പ്രയോഗിക്കുകയാണെന്നും പലസ്തീന്‍ ആരോപിച്ചു.
ബോംബ് ഇടുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു.വൈറ്റ് ഫോസ്ഫറസ് ബോംബ് അന്തരീക്ഷ വായുവുമായി സമ്പര്‍ക്കമുണ്ടായാലുടന്‍ വളരെയധികം പ്രകാശത്തോടെ പെട്ടെന്ന് കത്തുകയും വലിയ രീതിയില്‍ താപം പുറത്തുവിടുകയും ചെയ്യും.
ഫോസ്ഫറസ് ബോംബ് സ്‌ഫോടന സമയത്ത് 815 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രാസപ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്നത്. ഫോസ്ഫറസ് ബോംബ് പ്രയോഗിക്കുന്നത് യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍പ്പെടും.