/kalakaumudi/media/post_banners/cfe5d7b68ca0233c7d2001bbe63798e0d373eb1bbd802ed4628c6bcc8f3c4451.jpg)
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്. രണ്ടുവര്‍ഷത്തോളം നീണ്ട തര്‍ക്കമാണ് ഇപ്പോള്‍ ചര്‍ച്ചയിലൂടെ സമവായത്തിലേക്ക് എത്തിയത്. വത്തിക്കാന്‍ പ്രതിനിധിയുമായുള്ള ചര്‍ച്ചയിലാണ് ധാരണയായത്.ഡിസംബര്‍ 24 ന് അടച്ചിട്ട സെന്റ് മേരീസ് ബസലിക്ക തുറക്കും.
തിരുപ്പിറവി ചടങ്ങില്‍ മാത്രം സിനഡ് കുര്‍ബാന അര്‍പ്പിക്കാനും തീരുമാനമായി. ബിഷപ് ബോസ്‌കോ പുത്തൂരാണ് ഏകീകൃത കുര്‍ബാന ചൊല്ലുക. ചര്‍ച്ചയിലെ തീരുമാനം സംബന്ധിച്ച് ബുധനാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
മറ്റു പള്ളികളില്‍ വര്‍ഷത്തിലൊരിക്കല്‍ സിനഡ് കുര്‍ബാന അര്‍പ്പിക്കും. മലയാറ്റൂരില്‍ മറ്റ് രൂപതകളില്‍ നിന്ന് എത്തുന്നവര്‍ക്ക് സിനഡ് കുര്‍ബാന അര്‍പ്പിക്കാം. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഇതിനായി സൗകര്യമൊരുക്കും. മൈനര്‍ സെമിനാരികളില്‍ മാസത്തില്‍ ഒരിക്കല്‍ ഏകീകൃത കുര്‍ബാന ചൊല്ലും. ഇങ്ങനെയാണ് സമവായ ചര്‍ചയിലെ തീരുമാനങ്ങള്‍.