/kalakaumudi/media/post_banners/0a48fd14a9bc516ef144ec216d08ea4e64d842acc8ba5e76037da138b9e10d6d.jpg)
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന കേസില്‍ ശനിയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മ്യൂസിയം പൊലീസിന്റെ നോട്ടീസ്.
രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. കേസില്‍ നിലവില്‍ അഞ്ച് പേരെയാണ് പ്രതിചേര്‍ത്തത്. അതില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍ എം ജെ രഞ്ജുവിനെ കസ്റ്റഡിയിലെടുക്കാനുണ്ട്. കേസിലെ ഒന്നും രണ്ടും പ്രതികളായ ഫെനി നൈനാനേയും ബിന്‍ ബിനുവിനേയും രാഹുലിന്റെ കാറില്‍ നിന്നാണ് കസ്റ്റഡിയിലെടുക്കുന്നത്.
പിന്നാലെ രാഹുലിന്റെ കാറും കസ്റ്റഡിയിലെടുത്തിരുന്നു.KL-26-L-3030 വെള്ള കിയ കാര്‍ ആണ് കസ്റ്റഡിയിലെടുത്തത്.