/kalakaumudi/media/post_banners/7f7ce0318e8c2a1683e8c0e9e384650b185e51d66d38d1e7cd77907baf2478b6.jpg)
കോട്ടയം: വ്യാജ ഷെയർ ട്രേഡിങ് വെബ്സൈറ്റ് നിർമിച്ച് യുവാവിനെ കബളിപ്പിച്ച് 1.25 കോടി രൂപയോളം തട്ടിയെടുത്ത കേസിൽ കാസർകോട് പെരുമ്പള അങ്കണവാടിക്കു സമീപം ഇടയ്ക്കൽ ടി.റാഷിദിനെ (29) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി സ്വദേശിയാണു തട്ടിപ്പിനിരയായത്.
ട്രേഡിങ് ബിസിനസിൽ താൽപര്യമുള്ള യുവാവിനെ വ്യാജ ഫെയ്സ്ബുക് ഐഡിയിലൂടെ സമീപിച്ചാണു തട്ടിപ്പു നടത്തിയത്. വിദേശ ട്രേഡിങ് കമ്പനിയുടെ പേരിലാണു വ്യാജ സൈറ്റ് നിർമിച്ചത്. യുവാവിൽ നിന്നു പലപ്പോഴായി 1,24,19,150 രൂപ തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു.