കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

author-image
Web Desk
New Update
കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴിലെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിനാണ് തീ പിടിച്ചത്.

ഞായര്‍ രാവിലെ 9.45 ഓടെയായിരുന്നു തീപിടുത്തം. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പരിസരങ്ങളിലേയ്ക്ക് തീ പടരുന്നത് തടയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കെഎസ്ഇബി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളാണ് പ്ലാന്റില്‍ ഉണ്ടായിരുന്നത്. ഒന്നര ഏക്കറോളം സ്ഥലത്ത് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്ന സ്ഥലത്താണ് തീ പിടിച്ചത്.

fire accident fire calicut corporaion