വായില്‍ മണ്ണെണ്ണ നിറച്ച് തീയിലേക്ക് തുപ്പി; ഫയര്‍ ഡാന്‍സിനിടെ യുവാവിന് ഗുരുതര പൊള്ളല്‍

നിലമ്പൂരില്‍ ഫയര്‍ ഡാന്‍സിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. നിലമ്പൂര്‍ പാട്ടുത്സവ വേദിയിലാണ് സംഭവം.

author-image
webdesk
New Update
വായില്‍ മണ്ണെണ്ണ നിറച്ച് തീയിലേക്ക് തുപ്പി; ഫയര്‍ ഡാന്‍സിനിടെ യുവാവിന് ഗുരുതര പൊള്ളല്‍

മലപ്പുറം: നിലമ്പൂരില്‍ ഫയര്‍ ഡാന്‍സിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. നിലമ്പൂര്‍ പാട്ടുത്സവ വേദിയിലാണ് സംഭവം.
'തമ്പോളം' ഡാന്‍സ് ടീമിലെ സജിക്കാണ് ഫയര്‍ ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ പൊള്ളലേറ്റത്.

വായില്‍ മണ്ണെണ്ണ ഒഴിച്ച് ഉയര്‍ത്തിപ്പിടിച്ച തീയിലേക്ക് തുപ്പുന്നതിടെയാണ് അപകടം ഉണ്ടായത്. യുവാവിന്റെ മുഖത്തും ദേഹത്തും സാരമായ പൊള്ളലേറ്റിട്ടുണ്ട്.

ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലമ്പൂര്‍ നഗരസഭയും വ്യാപാരികളും ചേര്‍ന്നാണ് നിലമ്പൂര്‍ ലേണിങ് സിറ്റി പാട്ടുത്സവം സംഘടിപ്പിക്കുന്നത്.

അതേസമയം, പരിപാടിയില്‍ കാര്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നു. 10 മണിവരെ മാത്രമായിരുന്നു പരിപാടി അവതരിപ്പിക്കാന്‍ പൊലീസ് അനുവദിച്ചത് എന്നാല്‍ 10.50 നാണ് സംഭവം ഉണ്ടായത്.

nilambur fire dance newsupdate fest Latest News