
തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റില്‍ വീണ മകളെ രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടി പിതാവ്. ഇരുവരെയും ഫയര്‍ഫോഴസെത്തിയാണ് രക്ഷപെടുത്തിയത്. പ്രാവച്ചമ്പലം സ്വാതി കോണ്‍വെന്റ് റോഡിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് തിരുവനന്തപുരം ഫയര്‍ഫോഴ്‌സ് നിലയത്തില്‍ സന്ദേശമെത്തിയത്. ഫയര്‍ഫോഴ്‌സ് സംഘമെത്തുമ്പോള്‍ തൊട്ടിയില്‍ കെട്ടിയിരുന്ന കയറില്‍ അച്ഛന്‍ മകളെയും പിടിച്ചു നില്‍ക്കുന്നതാണ് കാണുന്നത്.
ഉടന്‍ തന്നെ റെസ്‌ക്യൂ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് അച്ഛനെയും മകളെയും രക്ഷപ്പെടുത്തി ഫായര്‍ഫോഴ്സ് ജീപ്പില്‍ തന്നെ നേമം ഗവ. ആശുപത്രിയില്‍ എത്തിച്ചു.
ഇരുവര്‍ക്കും ഗുരുതര പരിക്ക് ഇല്ല. കുടുംബപ്രശ്‌നം കാരണമാണ് 19 വയസുള്ള മകള്‍ കിണറ്റില്‍ ചാടിയത്. മകള്‍ ചാടിയത് കണ്ടതും അച്ഛന്‍ കൂടെ ചാടുകയായിരുന്നു.
തിരുവനന്തപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ നിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഷാജിഖാന്റെ നേതൃത്വത്തില്‍ സേനങ്ങാങ്ങളായ ഷാഫി, പ്രതോഷ്, രതീഷ്,സജിത്ത്, മഹേഷ്‌കുമാര്‍, സന്തോഷ്,സൃജിന്‍, സനില്‍ കുമാര്‍ എന്നിവര്‍ രക്ഷ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.