/kalakaumudi/media/post_banners/8c67cd98762710b57d9f436449409058834adbd612c103a5049d3971633478b9.jpg)
ബെയ്ജിങ്: മുന്‍ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്(68) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. സംസ്ഥാന മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വ്യാഴാഴ്ച ലിക്ക് പെട്ടന്ന് ഹൃദയാഘാതം ഉണ്ടായെന്നും ഷാങ്ഹായില്‍ വെച്ച് വെള്ളിയാഴ്ചയോടെ അന്തരിച്ചുവെന്നും ഷിന്‍ഹുവ ന്യൂസ് ഏജന്‍സി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം വിരമിക്കുന്നതുവരെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും രാജ്യത്തെ നയിക്കാന്‍ മാര്‍ഗ നിര്‍ദേശം നല്‍കിയതിന് ലിയെ പ്രശംസിച്ചിരുന്നു.
ലീയുടെ നിര്യാണത്തില്‍ നിരവധി പേര്‍ ഓണ്‍ലൈനില്‍ അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. ഇത് നമ്മുടെ വീടിന്റെ ഒരു തൂണ് നഷ്ടപ്പെട്ടതിന് തുല്യമാണെന്ന് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ കുറിച്ചു.