പ്രതിഷ്ഠാ ചടങ്ങ്; അയോധ്യ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ 4 ജഡ്ജിമാര്‍ പങ്കെടുക്കില്ല

അയോധ്യ തര്‍ക്ക ഭൂമി കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ 4 ജഡ്ജിമാര്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല. ജസ്റ്റിസ് അശോക് ഭൂഷണ്‍ മാത്രമാകും ചടങ്ങിനെത്തുക.

author-image
Web Desk
New Update
പ്രതിഷ്ഠാ ചടങ്ങ്; അയോധ്യ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ 4 ജഡ്ജിമാര്‍ പങ്കെടുക്കില്ല

ദില്ലി: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ 4 ജഡ്ജിമാര്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല. ജസ്റ്റിസ് അശോക് ഭൂഷണ്‍ മാത്രമാകും ചടങ്ങിനെത്തുക. വിധി പറഞ്ഞ ബഞ്ചിലെ അഞ്ച് ജഡ്ജിമാരെ പ്രതിഷ്ഠയ്ക്കായി ട്രസ്റ്റ് ക്ഷണിച്ചിരുന്നു. നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉള്‍പ്പെടെ, മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള 5 അംഗ ബെഞ്ചായിരുന്നു അയോധ്യ കേസില്‍ വിധി പറഞ്ഞത്.

അതേ സമയം, പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് വന്‍ ആഘോഷ പരിപാടികളാണ് ദില്ലിയടക്കമുള്ള നഗരങ്ങളില്‍ നടക്കുന്നത്.

പ്രതിഷ്ഠാ ദിനത്തില്‍ വ്യാപാര സംഘടനകളും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. തെരുവുകളില്‍ നിറയെ ജയ് ശ്രീം എന്നെഴുതിയ കൊടി തോരണങ്ങള്‍ കെട്ടിയിട്ടുണ്ട്.

ഭോപ്പാല്‍, ജയ്പൂര്‍, നോയിഡ, ഇന്‍ഡോര്‍, കൊല്‍ക്കത്ത ഉള്‍പ്പെടെ നഗരങ്ങളിലും ആഘോഷങ്ങളുണ്ട്.

Judges newsupdate Latest News ram mandir ayodhya case