വൈക്കത്തഷ്ടമി ഉത്സവം; നാല് ട്രെയിനുകള്‍ക്ക് വൈക്കം റോഡ് സ്റ്റേഷനില്‍ സ്റ്റോപ്പ്

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവത്തെ തുടര്‍ന്ന് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ നാല് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.

author-image
Priya
New Update
വൈക്കത്തഷ്ടമി ഉത്സവം; നാല് ട്രെയിനുകള്‍ക്ക് വൈക്കം റോഡ് സ്റ്റേഷനില്‍ സ്റ്റോപ്പ്

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവത്തെ തുടര്‍ന്ന് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ നാല് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.

ഈ മാസം 3 മുതല്‍ 6 വരെയാണ് താത്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതെന്ന് റെയില്‍വെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.ട്രെയിനുകള്‍ ഒരു മിനിറ്റ് ആണ് സ്റ്റോപ്പില്‍ നിര്‍ത്തുക.

16650 നാഗര്‍കോവില്‍ - മംഗലാപുരം സെന്‍ട്രന്‍ പരശുറാം എക്‌സ്പ്രസ് (രാവിലെ 09.50ന്), 16649 മംഗലാപുരം സെന്‍ട്രല്‍ - നാഗര്‍കോവില്‍ ജംഗ്ഷന്‍ പരശുറാം എക്‌സ്പ്രസ് (ഉച്ചയ്ക്ക് ശേഷം 02.55ന്),16301 ഷൊര്‍ണൂര്‍ ജംഗ്ഷന്‍ - തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്‌സ്പ്രസ് (വൈകുന്നേരം 6.15ന്), തിരുവനന്തപുരം സെന്‍ട്രല്‍ - എറണാകുളം ജംഗ്ഷന്‍ വഞ്ചിനാട് എക്‌സ്പ്രസ് (രാത്രി 09.32ന്) തുടങ്ങിയ ട്രെയിനുകള്‍ക്ക് ആണ് താത്കാലിക സ്റ്റോപ്പ് അനുവദിച്ചത്.

ഡിസംബര്‍ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറിനാണ് ആറാട്ട്. ഏഴാം ഉത്സവ ദിനമായ നവംബര്‍ 30 നാണ് ഋഷഭവാഹന എഴുന്നള്ളിപ്പ്. എട്ടാം ഉത്സവദിനമായ ഡിസംബര്‍ ഒന്നിന് വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പും ഡിസംബര്‍ രണ്ടിന് തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പും നടക്കും.

vaikathashtami trains railway