/kalakaumudi/media/post_banners/386d1aaa5a5d049c30f559e4665738ff8b6545d22e775d7188d8c9f9e3ef5731.jpg)
ബെംഗളൂരൂ: ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പ്രഥമ ദൗത്യമായ ഗഗൻയാന്റെ ആദ്യ വിക്ഷേപണ പരീക്ഷണം ഒക്ടോബർ 21ന് നടക്കും. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥാണ് തീയതി പ്രഖ്യാപിച്ചത്.
'ക്രൂ എസ്‌കേപ്പ് സിസ്റ്റ'ത്തിന്റെ നാല് പരീക്ഷണങ്ങളിൽ ആദ്യത്തേതായ ഫ്ലൈറ്റ് ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ- 1 (ടിവി-ഡി1) ആണ് 21ന് നടക്കുക. ആളില്ലാ പരീക്ഷണ വാഹനമായ ടിവി ഡി-1 വിക്ഷേപണത്തിന് സജ്ജമായതായി നേരത്തെ ഐഎസ്ആർഒ അറിയിച്ചിരുന്നു.
ഗഗയാൻ വിക്ഷേപണത്തിനുശേഷം ഏതെങ്കിലും സാഹചര്യം മൂലം ദൗത്യം അബോര്‍ട്ട് ചെയ്യേണ്ടി വന്നാല്‍, ബഹിരാകാശയാത്രികർ ഇരിക്കുന്ന ക്രൂ മൊഡ്യൂളിനെ വിക്ഷേപണ വാഹനത്തിൽനിന്ന് സുരക്ഷിതമായ ദൂരത്തേക്ക് വേഗത്തിൽ മാറ്റാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന അടിയന്തര സംവിധാനമാണ് ക്രൂ എസ്‌കേപ് സിസ്റ്റം.
പരീക്ഷണ വിക്ഷേപണത്തിൽ ഏകദേശം 17 കിലോമീറ്റർ ഉയരത്തിൽ വച്ചാകും ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പ്രവർത്തനം പരീക്ഷിക്കു. ക്രൂ എസ്‌കേപ്പ് സിസ്റ്റം വേർപെടുത്തുന്നതും പാരച്യൂട്ടുകളുടെ വിന്യാസവും ഉൾപ്പെടെ അബോർട്ട് ചെയ്യുന്ന സമയത്ത് സ്വീകരിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
