/kalakaumudi/media/post_banners/3f762c60e69c288034d7ebd5b547d18550f338db3755e8f4c643380113358eb4.jpg)
ന്യൂഡല്‍ഹി: ഹമാസ് ഗ്രൂപ്പിന്റെ ആക്രമണത്തിന് പിന്നാലെ ഗാസയിലെ കെട്ടിടങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍. ആക്രമണത്തില്‍ ഇസ്രായേല്‍ എയര്‍ ഫോഴ്‌സ് ഗാസയിലെ ഷോപ്പിങ്മാള്‍ തകര്‍ന്നു.
റോക്കറ്റുകളോ അല്ലെങ്കില്‍ ലേസര്‍ ബോംബുകള്‍ കൊണ്ട് കെട്ടിടം തകര്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്.' ഓപ്പറേഷന്‍ അല്‍ അഖ്്സ'യിലൂടെ ഇസ്രായേലിലെ വ്യോമതാവളങ്ങളിലേക്കും സൈനിക സൈറ്റുകളിലേക്കും ആയിരക്കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിക്കുമെന്ന് ഹമാസ് ഗ്രൂപ്പിന്റെ ആയുധധാരികളായ സംഘം പ്രഖ്യാപിച്ചിരുന്നു.
ആക്രമണമുണ്ടായതിന് പിന്നാലെ തന്നെ ഇസ്രായേല്‍ പ്രതിരോധ സേന പ്രത്യാക്രമണം നടത്തിയിരുന്നു. "ഹമാസ് നടത്തുന്ന സംയുക്ത ആക്രമണത്തിനെതിരെ ഇസ്രായേല്‍ സിവിലിയന്മാരെ പ്രതിരോധിക്കാനുള്ള വലിയ തോതിലുള്ള ഓപ്പറേഷനാണിത്"- ഇസ്രായേല്‍ സൈന്യം പറഞ്ഞു.