നവകേരളസദസിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി; തീരുമാനം വിവാദത്തില്‍

നവകേരളസദസിന് സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കാനുള്ള തീരുമാനം വിവാദത്തില്‍. പ്രതിഷേധങ്ങളെ കായികമായി നേരിട്ട പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോഴാണ് പ്രകടനം വിലയിരുത്തി പാരിതോഷികം നല്‍കാനുള്ള നീക്കം.

author-image
Web Desk
New Update
നവകേരളസദസിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി; തീരുമാനം വിവാദത്തില്‍

തിരുവനന്തപുരം: നവകേരളസദസിന് സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കാനുള്ള തീരുമാനം വിവാദത്തില്‍. പ്രതിഷേധങ്ങളെ കായികമായി നേരിട്ട പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോഴാണ് പ്രകടനം വിലയിരുത്തി പാരിതോഷികം നല്‍കാനുള്ള നീക്കം.

സ്തുത്യര്‍ഹ സേവനം കാഴ്ച വെച്ച എല്ലാ പൊലീസുദ്യോഗസ്ഥര്‍ക്കും ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ മേലധികാരികള്‍ക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ മികച്ച സേവനം ചെയ്തവര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് പാരിതോഷികം നല്‍കേണ്ടതുണ്ടെങ്കില്‍ പേര് വിവരങ്ങള്‍ ശുപാര്‍ശ ചെയ്യാനും നിര്‍ദ്ദേശമുണ്ട്.

ഞായറാഴ്ച വൈകീട്ടാണ് ഐജിമാര്‍ക്ക് ഡിഐജിമാര്‍ക്കും എസ്പിമാര്‍ക്കും എഡിജിപിയുടെ സന്ദേശമെത്തിയത്. പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും കോടതി ഇടപെടുകയും ചെയ്ത പൊലീസ് നടപടിക്കാണിപ്പോള്‍ പാരിതോഷികം നല്‍കാനൊരുങ്ങുന്നത്.

മികച്ച കുറ്റാന്വേഷണം, അസാധാരണ സാഹചര്യം , കാര്യക്ഷമമായ ഇടപെടല്‍ എന്നിവക്കാണ് സാധാരണ ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കാറുള്ളത്.

kerala police Latest News goodservice entry