/kalakaumudi/media/post_banners/35978232400e1748f8f8697b9bbdb69e4769b0f477d0547f420a94d27586f954.jpg)
തിരുവനന്തപുരം: അതിഥി സല്‍ക്കാര ചെലവുകളില്‍ ഉള്‍പ്പടെ വന്‍ വര്‍ധന ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആറ് ഇനങ്ങളില്‍ 36 ഇരട്ടി വരെ വര്‍ധന ആണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് വിവരം. അതിഥികള്‍ക്കായുള്ള ചെലവുകള്‍ 20 ഇരട്ടി വര്‍ധിപ്പിക്കുക, വിനോദ ചെലവുകള്‍ 36 ഇരട്ടിയാക്കുക, ടൂര്‍ ചെലവുകള്‍ ആറര ഇരട്ടി വര്‍ധിപ്പിക്കുക, കോണ്‍ട്രാക്ട് അലവന്‍സ് ഏഴ് ഇരട്ടി ഉയര്‍ത്തുക, ഓഫീസ് ചെലവുകള്‍ ആറേകാല്‍ ഇരട്ടി വര്‍ധിപ്പിക്കുക, ഓഫീസ് ഫര്‍ണിച്ചറുകളുടെ നവീകരണ ചെലവ് രണ്ടര ഇരട്ടി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവര്‍ണേഴ്സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് 1987 പ്രകാരമാണ് ഗവര്‍ണറുടെ ഈ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.
ഈ ചട്ടങ്ങള്‍ അനുസരിച്ച് ഈ ആറിനങ്ങളില്‍ നല്‍കേണ്ട തുകയുടെ പരിധി 32 ലക്ഷം രുപയാണ്. എന്നാല്‍, വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്നാണ് രാജ്ഭവനില്‍ നിന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.