/kalakaumudi/media/post_banners/eea928f2eb2fbae46b85fe9808cff81e62b49ce4732569e0ac513cc234e6c674.jpg)
കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോഴിക്കോട്ട് ഇന്നും പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നും കനത്ത സുരക്ഷ തുടരും. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്നാണ് കനത്ത സുരക്ഷയൊരുക്കിയത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ ചടങ്ങ് മാത്രമാണ് ഗവര്‍ണറുടെ ഇന്നത്തെ പരിപാടി.കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങുന്നതു മുതല്‍ കോഴിക്കോട് നഗരത്തിലെ വിവാഹ ചടങ്ങില്‍ എത്തുന്നത് വരെയും തിരിച്ചുമുള്ള വഴിയില്‍ ശക്തമായ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുത്തതിന് ശേഷം രാത്രിയോടെ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങും. അതേസമയം, കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ ഇന്നലെ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ വലിയ പ്രതിഷേധം നടത്തിയിരുന്നു.പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.