/kalakaumudi/media/post_banners/4b0f15e8ed09dc5a709a45cc460d7e9b4194b634fe7d9e641b26d1d11b119154.jpg)
കോഴിക്കോട്: എസ്എഫ്‌ഐ പ്രതിഷേധം കടുപ്പിക്കുമെന്ന പ്രഖ്യാപനത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കും.
വൈകുന്നേരം 3:30 ന് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവര്‍ണര്‍ പങ്കെടുക്കുന്നത്.
കാലിക്കറ്റ് സര്‍വകലാശാല സനാധന ധര്‍മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പാസ് ഉള്ളവര്‍ക്കാണ് പ്രവേശനം.
ആര്‍എസ്എസ് ബിജെപി നേതാക്കളുള്‍പ്പെടെ സെമിനാറില്‍ പങ്കെടുക്കും.
എസ്എഫ്‌ഐയുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ്സു രക്ഷയിലാണ് സര്‍വകലാശാല ക്യാമ്പസ്.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.