നിക്ഷേപ തട്ടിപ്പ്; നൂറിലധികം ചൈനീസ് വെബ്സൈറ്റുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

By priya.06 12 2023

imran-azhar

 

ഡല്‍ഹി: രാജ്യത്ത് നൂറിലധികം ചൈനീസ് വെബ്സൈറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. അനധികൃത നിക്ഷേപ വെബ്സൈറ്റുകള്‍, പാര്‍ട്ട് ടൈം ജോലികള്‍ വാഗ്ദാനം ചെയ്യുന്ന സ്‌കാം വെബ്സൈറ്റുകള്‍ എന്നിവയെല്ലാമാണ് നിരോധിച്ചത്.

 

ഇത്തരം സൈറ്റുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. അന്വേഷണത്തിലൂടെ കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയ സൈറ്റുകളാണ് നിരോധിച്ചത്.

 

സ്ത്രീകളും തൊഴില്‍ ഇല്ലാത്ത യുവാക്കളും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ അറിയിച്ചു.

 

2022ല്‍ 28 ചൈനീസ് വായ്പ ആപ്പുകള്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ നടത്തിയ അന്വേഷണത്തിലാണ് 98 അനധികൃത വായ്പ ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പുറത്ത് വരുന്നത്.

 

 

OTHER SECTIONS