ഡോ. വന്ദന ദാസിന്റെ മരണം: സിബിഐ അന്വേഷണമില്ല, പ്രതിയുടെ ജാമ്യഹര്‍ജിയും തളളി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണമില്ല വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.

author-image
Web Desk
New Update
ഡോ. വന്ദന ദാസിന്റെ മരണം: സിബിഐ അന്വേഷണമില്ല, പ്രതിയുടെ ജാമ്യഹര്‍ജിയും തളളി

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണമില്ല വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.

നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് വിധി പറഞ്ഞത്.

സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കേള്‍ക്കാന്‍ തയാറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മേയ് 10 ന് രാത്രി പൊലീസ് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് വന്ദന മരിച്ചത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കളായ കെ.ജി.മോഹന്‍ദാസും ടി.വസന്തകുമാരിയും ഹര്‍ജി സമര്‍പ്പിച്ചത്.

police kerala police cbi Vandana Das murder case