/kalakaumudi/media/post_banners/0c2e97379c7ad7da73fd57b69c5ff0e9b5f8f5bd42b1a6c4a7476c8834a1ca7f.jpg)
പത്തനംതിട്ട: നഗരസഭാ സെക്രട്ടറി കെ.കെ.സജിത്ത് കുമാർ (48) അന്തരിച്ചു. ഇൻഡോറിൽ വച്ചു ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇൻഡോറിൽ വച്ചുള്ള ഒരു പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി അടിമാലി സ്വദേശിയാണ്. ഭാര്യ സെക്രട്ടേറിയറ്റ് ജീവനക്കാരിയായതിനാൽ വർഷങ്ങളായി തിരുവനന്തപുരത്താണു സ്ഥിരതാമസം.