/kalakaumudi/media/post_banners/db33afe1b12a6ad51fb5ffe8757722ae16677208f019ffeeca14b44c27f1bd90.jpg)
തൃശൂര്‍: തൃശൂരില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കാല് കുടുങ്ങി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്. ആലുവ സ്വദേശികളായ ഫര്ഹാന്, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്.അമൃത എക്സ്പ്രസ് ഒല്ലൂര്‍ സ്റ്റേഷന് വഴി കടന്നു പോകുന്നതിനിടെ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.
ചവിട്ടു പടിയില്‍ ഇരുന്ന് കാല് താഴേക്ക് ഇട്ട് യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഇതിനിടെ ട്രെയിന്‍ ഒല്ലൂര്‍ സ്റ്റേഷന് വഴി കടന്നു പോകുന്നതിനിടെ ഇരുവരുടെയും കാലുകള്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആദ്യം കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ഫര്ഹാന് എടത്തല അല്‍ അമീന് കോളേജിലേയും, ഷമീം ആലുവ യു.സി കോളേജിലേയും ഡിഗ്രി വിദ്യാര്‍ത്ഥികളാണ്. സുഹൃത്തുക്കളായ 19 അംഗ സംഘം കൊടൈക്കനാലില്‍ പോയി തിരികെ മടങ്ങവെയാണ് അപകടം.