'തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്ക്': ഹൈക്കോടതി ദേവസ്വം ബോര്‍ഡ് ബെഞ്ച്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലക്കേര്‍പ്പെടുത്തി.

author-image
Priya
New Update
'തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്ക്':  ഹൈക്കോടതി ദേവസ്വം ബോര്‍ഡ് ബെഞ്ച്

തൃശൂര്‍: തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലക്കേര്‍പ്പെടുത്തി.

ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉല്‍സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

പൂരം നടക്കുന്ന ദിവസങ്ങളില്‍ ബന്ധപ്പെട്ടവരെല്ലാം ഇത് പാലിക്കണമെന്നും ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജി.ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ മുഖ്യ സംഘാടകരായി എട്ട് ഘടകക്ഷേത്രങ്ങളില്‍ നിന്നുള്ള പൂരങ്ങളും എത്തി വടക്കുന്നാഥ ക്ഷേത്രത്തിലാണ് പൂരം നടക്കുക.

ക്ഷേത്ര മതില്‍ക്കെട്ടിനകത്താണ് ഇലഞ്ഞിത്തറ മേളം നടക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്നു ചൂണ്ടിക്കാണിച്ച് തൃശൂര്‍ സ്വദേശി കെ.നാരായണന്‍കുട്ടി ഹര്‍ജി നല്‍കിയിരുന്നു.

തെക്കേഗോപുരനടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയെന്നും പ്‌ളാസ്റ്റിക് അടക്കമുള്ളവ മാലിന്യങ്ങള്‍ കിടക്കുന്നുവെന്നുമുള്ള വാര്‍ത്തയെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു.

ഈ രണ്ടു കേസുകള്‍ പരിഗണിച്ചാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.ഇത് സംബന്ധിച്ച് കൊച്ചിന്‍ ദേവസ്വംബോര്‍ഡ് നല്‍കിയ വിശദീകരണം ഹൈക്കോടതി അംഗീകരിച്ചു.

Thrissur Pooram High Court Devaswom Board chappal Vadakunnatha Temple