
കോട്ടയം: ട്രെയിനില്‍ മറന്നുവെച്ച കണ്ണട എടുക്കാന്‍ കയറി തിരിച്ചിറങ്ങവേ പാളത്തിലേക്ക് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേല്‍ ദീപക് ജോര്‍ജ് വര്‍ക്കി (25) ആണ് മരിച്ചത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദാരുണ സംഭവം. പൂനയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ദീപക്.
കോഴ്‌സ് പൂര്‍ത്തിയാക്കി പൂനെയില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്നു. കോട്ടയം സ്‌റ്റേയഷനിലെത്തി, സാധനങ്ങള്‍ പ്ലാറ്റ്‌ഫോമിലേക്ക് എടുത്തു വച്ചതിന് ശേഷം കണ്ണട എടുക്കാന്‍ മറന്നുപോയത് മനസ്സിലാക്കി തിരികെ കയറി. ഈ സമയം ട്രെയിന്‍ നീങ്ങി പ്ലാറ്റ് ഫോം കഴിഞ്ഞിരുന്നു.
വേഗത്തില്‍ ട്രെയിനില്‍ നിന്നും ഇറങ്ങുമ്പോള്‍ പാളത്തിനടിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ശരീരം രണ്ടായി മുറിഞ്ഞു പോയി. പൂനെ കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും വീണാണ് അപകടമുണ്ടായത്.