/kalakaumudi/media/post_banners/530b4ddb2a3a66aa5060ac8f317b16a822aa5927a3dc3f282b03ba03626796a9.jpg)
തിരുവനന്തപുരം: വിദ്യാർഥികളിൽ സംരംഭകത്വ സംസ്കാരം വളർത്തുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഐഇ ഡിസി ഉച്ചകോടി വ്യാഴാഴ്ച 11നു തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിക്കും. ഐടി സെക്രട്ടറി ഡോ.രത്തൻ യു.ഖേൽക്കർ മുഖ്യപ്രഭാഷണം നടത്തും. വിദ്യാർഥികളുടെ സാങ്കേതികജ്ഞാനം വർധിപ്പിക്കുക, നൈപുണ്യ വികസനം സുഗമമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഉച്ചകോടിയെന്നു സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു.