/kalakaumudi/media/post_banners/d871e49e4b7026a13462b6edaa95ff9e7f26eb7d11aaa680ddb8cb06c98cecad.jpg)
ന്യൂഡല്‍ഹി: പ്രസംഗിക്കുന്നതിനിടെ കാന്‍പുര്‍ ഐഐടിയിലെ പ്രൊഫസര്‍ കുഴഞ്ഞുവീണു മരിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസര്‍ സമീര്‍ ഖണ്ഡേക്കര്‍ (53) ആണ് മരിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.
പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. ആരോഗ്യപരിപാലനത്തെ കുറിച്ചാണ് സംസാരിച്ചത്. അതിനിടയില്‍ നന്നായി വിയര്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.