ഡീപ് ഫേക്ക്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

നടി രശ്മിക മന്ദാനയുടെ ഡീഫ് ഫേക്ക് വീഡിയോ പ്രചരിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍.

author-image
Web Desk
New Update
ഡീപ് ഫേക്ക്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീഫ് ഫേക്ക് വീഡിയോ പ്രചരിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഡീപ് ഫേക്കുകള്‍ തടയാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രിലയം വ്യക്തമാക്കി.

ഡീഫ് ഫേക്കിന് ഇരയാകുന്നവര്‍ക്ക് നിയമനടപടിയുമായി മുന്നോട്ടുപോകാം. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഡീപ് ഫേക്ക് ചിത്രം നീക്കം ചെയ്യണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

നിലവിലെ ഐടി നിയമം അനുസരിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്ലാറ്റ്‌ഫോമുകളാണ്. 2023 ഏപ്രിലിലിലാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.

പരാതി ലഭിച്ചാല്‍ 36 മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്തുവെന്ന് ഉറപ്പാക്കണം. പ്ലാറ്റ്ഫോമുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാമെന്നും നിയമത്തില്‍ പറയുന്നു.

india police it ministry deepfake