14 മണിക്കൂറില്‍ 800 ഭൂകമ്പങ്ങള്‍; ഐസ്ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഐസ്ലാന്‍ഡില്‍ 14 മണിക്കൂറില്‍ 800 ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറന്‍ റെയ്ക്ജാനസ് ഉപദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

author-image
Priya
New Update
14 മണിക്കൂറില്‍ 800 ഭൂകമ്പങ്ങള്‍; ഐസ്ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഐസ്ലാന്‍ഡില്‍ 14 മണിക്കൂറില്‍ 800 ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറന്‍ റെയ്ക്ജാനസ് ഉപദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

കുറച്ച് ദിവസത്തേക്ക് ഇവിടെ വിസ്‌ഫോടനം ഉണ്ടാകുമെന്ന് ഐസ്ലാന്‍ഡിക് മെറ്റ് ഓഫീസ് പറഞ്ഞു. വെള്ളിയാഴ്ച ഭൂകമ്പം രേഖപ്പെടുത്തിയ പ്രദേശത്തിന് തെക്ക് പടിഞ്ഞാറായി മൂന്ന് കിലോമീറ്റര്‍ (1.86 മൈല്‍) അകലെയാണ് ഏകദേശം 4,000 ആളുകള്‍ താമസിക്കുന്ന ഗ്രിന്ഡാവിക് ഗ്രാമമുള്ളത്.

ഇവിടെ വിസ്‌ഫോടനം ഉണ്ടായാല്‍ ജനങ്ങളെ അവിടെ നിന്ന് മാറ്റാനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്. തലസ്ഥാനമായ റെയ്ക്ജാവിക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് രണ്ട് ശക്തമായ ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടത്.

പ്രാഥമിക ഐഎംഒ കണക്കുകള്‍ പ്രകാരം ഗ്രിന്ദാവിക്കിന് വടക്ക് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.ഭൂകമ്പത്തെ തുടര്‍ന്ന് ഗ്രിന്ദാവിക്കിലേക്കുള്ള വടക്ക്-തെക്ക് വഴിയുള്ള റോഡ് വെള്ളിയാഴ്ച പോലീസ് അടച്ചു.

ഒക്ടോബര്‍ അവസാനം മുതല്‍ ഉപദ്വീപില്‍ ഏകദേശം 24,000 ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

earthquake Iceland State Of Emergency