/kalakaumudi/media/post_banners/99ab2c44739df453d3f87190f2d8cae440cce7e12c59f7fa0e0915eba40fb642.jpg)
ന്യൂഡൽഹി: സർവ്വസമയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ജപിച്ചുകൊണ്ടിരിക്കുന്ന ഭർത്താക്കന്മാർക്ക് വീട്ടിൽ നിന്ന് ഭക്ഷണം കൊടുക്കരുതെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ വനിതകൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പല പുരുഷന്മാരും മോദിയുടെ പേര് ജപിച്ചുകൊണ്ടിരിക്കുന്നു.പക്ഷെ അത് നിങ്ങൾ ശരിയാക്കണം. നിങ്ങളുടെ ഭർത്താവ് മോദിയുടെ പേര് പറഞ്ഞുകൊണ്ടേയിരുന്നാൽ വീട്ടിൽ നിന്ന് ഭക്ഷണം നൽകില്ലെന്ന് നിങ്ങൾ പറയണം' -കെജ്രിവാൾ പറഞ്ഞു.
ആം ആദ്മിക്ക് വോട്ടുചെയ്യാൻ കുടുംബാംഗങ്ങളെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെജ്രിവാൾ മാത്രമാണ് നിങ്ങളുടെ കൂടെയുള്ളതെന്ന് അവരോട് പറയണം. അവർക്കായി വൈദ്യുതി സൗജന്യമാക്കി, ബസ് യാത്രകൾ സൗജന്യമാക്കി, കൂടാതെ എല്ലാ സ്ത്രീകൾക്കും മാസം ആയിരം രൂപ നൽകുകയാണ്. ബി.ജെ.പി എന്താണ് അവർക്കായി ചെയ്തിട്ടുള്ളത്? എന്തിനാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത്? കെജ്രിവാളിന് ഇത്തവണ വോട്ട് ചെയ്യണം -അദ്ദേഹം പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിൻറെ പേരിൽ ചില പാർട്ടികൾ നടത്തുന്നത് തട്ടിപ്പാണ്. സ്ത്രീകൾക്ക് സ്ഥാനങ്ങൾ ലഭിക്കരുത് എന്നല്ല ഞാൻ പറയുന്നത്. അവർക്ക് വലിയ പദവികളും സ്ഥാനങ്ങളും ലഭിക്കണം. എന്നാൽ, രണ്ടോ നാലോ സ്ത്രീകൾക്ക് മാത്രമാണ് ഇതിൻറെ ലാഭം ലഭിക്കുന്നത്. മറ്റുള്ള സ്ത്രീകൾക്ക് എന്താണ് ലഭിക്കുന്നത്. പണം ഉണ്ടാകുമ്പോഴാണ് ശാക്തീകരണമുണ്ടാകുന്നത്. 1000 രൂപ എല്ലാ മാസവും ലഭിക്കുമ്പോഴാണ് യഥാർഥ ശാക്തീകരണം -കെജ്രിവാൾ കൂട്ടിച്ചേർത്തു.
അതെസമയം തൻ്റെ സർക്കാരിൻഫെ പുതിയ പദ്ധതി മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന' യഥാർത്ഥ ശാക്തീകരണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പരിപാടിയായിരിക്കും പുതിയ പദ്ധതിയെന്ന് കെജ്രിവാൾ അവകാശപ്പെട്ടു.