5 കിലോവാട്ടിൽ കൂടുതലാണെങ്കിൽ ത്രീ ഫെയിസിലേ്ക്ക് മാറ്റണം; കെഎസ്ഇബിക്ക് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്റെ നിർദേശം

സിംഗിൾ ഫെയ്സ് കണക്ഷനിൽ 5 കിലോവാട്ടിൽ കൂടുതൽ കണക്ടഡ് ലോഡ് ഉപയോഗിക്കുന്നവരെ നിശ്ചിത സമയത്തിനുള്ളിൽ ത്രീ ഫെയ്സ് കണക്ഷനിലേക്കു മാറ്റണമെന്ന് കെഎസ്ഇബിയ്ക്ക് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്റെ നിർദേശം.

author-image
Greeshma Rakesh
New Update
5 കിലോവാട്ടിൽ കൂടുതലാണെങ്കിൽ ത്രീ ഫെയിസിലേ്ക്ക് മാറ്റണം; കെഎസ്ഇബിക്ക് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്റെ നിർദേശം

തിരുവനന്തപുരം: സിംഗിൾ ഫെയ്സ് കണക്ഷനിൽ 5 കിലോവാട്ടിൽ കൂടുതൽ കണക്ടഡ് ലോഡ് ഉപയോഗിക്കുന്നവരെ നിശ്ചിത സമയത്തിനുള്ളിൽ ത്രീ ഫെയ്സ് കണക്ഷനിലേക്കു മാറ്റണമെന്ന് കെഎസ്ഇബിയ്ക്ക് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്റെ നിർദേശം.

കൂടുതൽ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന സിംഗിൾ ഫെയ്സ് ഉപയോക്താക്കൾക്കു സ്വയം മുന്നോട്ടുവന്ന് 3 ഫെയ്സ് കണക്ഷനിലേക്കു മാറാനുള്ള പദ്ധതി കെഎസ്ഇബി പ്രഖ്യാപിക്കാമെന്നും കമ്മീഷൻ നിർദേശിച്ചു.ഇങ്ങനെ മാറാനുള്ള ചെലവിൽ ഇളവു നൽകാമെന്നും നിർദേശമുണ്ട്.

നിലവിൽ കേരളത്തിൽ 8 ശതമാനത്തിൽ താഴെ വീടുകളിൽ മാത്രമാണ് 3 ഫെയ്സ് കണക്ഷനുള്ളത്. എന്നാൽ ഇക്കൂട്ടത്തിൽ നല്ലൊരു ശതമാനം വീടുകളിലും എസി, ഇല ക്ട്രിക് കുക്കർ, വാഷിങ് മെഷീൻ ഉൾപ്പെടെ കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുണ്ട്. അതിനാൽ ഇത്തരത്തിൽ 5 കിലോവാട്ടിൽ കൂടുതൽ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന ഉപയോക്താക്കളെ 3 ഫെയ്സിലേക്കു മാറ്റാനാണു ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്റെ നിർദേശം.

3 ഫെയ്സിലേക്കു മാറ്റുന്നതോടെ ലോഡ് ബാലൻസ് ചെയ്യാനും പ്രസരണനഷ്ടം കുറയ്ക്കാനും കഴിയും.അതെസമയം ഫെയ്സ് അടിസ്ഥാനത്തിലുള്ള ഫിക്സ്ഡ് ചാർജ് സ്ലാബുകൾ ഒഴിവാക്കണമെന്നും ഓഫിസേഴ്സ് അസോസിയേഷൻ കമ്മിഷനോട് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.

kerala electricity regulatory commission KSEB