പൊതുതെരഞ്ഞെടുപ്പില്‍ 3 മണ്ഡലങ്ങളില്‍ ഇമ്രാന്‍ഖാന്‍ മത്സരിക്കുമെന്ന് പിടിഐ

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ 3 മണ്ഡലങ്ങളിലെങ്കിലും മത്സരിക്കുമെന്ന് തെഹ്രികെ ഇന്‍സാഫ് (പിടിഐ).

author-image
Priya
New Update
പൊതുതെരഞ്ഞെടുപ്പില്‍ 3 മണ്ഡലങ്ങളില്‍ ഇമ്രാന്‍ഖാന്‍ മത്സരിക്കുമെന്ന് പിടിഐ

 

ഇസ്ലാമാബാദ്: വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ 3 മണ്ഡലങ്ങളിലെങ്കിലും മത്സരിക്കുമെന്ന് തെഹ്രികെ ഇന്‍സാഫ് (പിടിഐ).

ഇമ്രാന്‍ഖാന്‍ ജയിലില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി ഈ പ്രഖ്യാപനം നടത്തിയത്. ലഹോര്‍, ഇസ്ലാമാബാദ്, മിയാന്‍വാലി എന്നീ മണ്ഡലങ്ങളാണു പരിഗണനയിലുള്ളത്.

തോഷഖാന അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് ഇമ്രാന്‍ഖാനെ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ തടവിലാക്കിയത്. 5 വര്‍ഷത്തേക്ക് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ശിക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റു കേസുകളുടെ പേരില്‍ അദ്ദേഹത്തെ ജയിലില്‍ നിന്ന് വിട്ടയച്ചിട്ടില്ല. ഫെബ്രുവരി 8ന് ആണ് പാക്ക് തിരഞ്ഞെടുപ്പ് നടക്കുക.

election imran khan pakistan