/kalakaumudi/media/post_banners/c85c7e26d2012db24a57e9e48b1988bceb577e4265391cb7f0eccee329dc61a4.jpg)
ചെന്നൈ: തമിഴ്‌നാട് പൊതുമരാമത്തു വകുപ്പ് മന്ത്രി ഇ. വി. വേലുവിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. രാവിലെ 6:30 മുതല്‍ തിരുവണ്ണമലയില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് -മെഡിക്കല്‍ കോളേജുകളിലാണ് റെയ്ഡ്.
അതേസമയം, നിരവധി പിഡബ്ലിയുഡി കോണ്‍ട്രാക്ടര്‍മാരുടെ വീടുകളില്‍ അടക്കം സംസ്ഥാനത്ത് 40 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. സെന്തില്‍ ബാലാജി, കെ.പൊന്മുടി, ഡിഎംകെ എം പി ജഗത് രക്ഷകന്‍ തുടങ്ങിയ മന്ത്രിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ ഇഡിയും ആദായ നികുതി വകുപ്പും പരിശോധന നടത്തിയിരുന്നു.
ലാക്‌സഭ തെരെഞ്ഞെടുപ്പ്പിന് മുന്‍പ് ഡിഎംകെയിലേക്കുള്ള പണത്തിന്റെ വരവ് തടയാന്‍ കൂടി ആണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.