ഹമാസിന്റേത് ഭീകരാക്രമണം; നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

ഇസ്രയേലില്‍-ഹമാസ് ആക്രമണത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ. ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്നും ഭീകരവാദത്തെ ശക്തമായി നേരിടണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

author-image
Web Desk
New Update
ഹമാസിന്റേത് ഭീകരാക്രമണം; നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

ഡല്‍ഹി: ഇസ്രയേലില്‍-ഹമാസ് ആക്രമണത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ. ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്നും ഭീകരവാദത്തെ ശക്തമായി നേരിടണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുളള ഓപ്പറേഷന്‍ അജയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനു ശേഷമാണ് വിദേശകാര്യ മന്ത്രാലയം വക്താവ് നിലപാട് ആവര്‍ത്തിച്ചത്.

പലസ്തീനെക്കുറിച്ചുള്ള ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ല. പരമാധികാര പലസ്തീന്‍ രാജ്യം രൂപീകരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാട്-വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഓപ്പറേഷന്‍ അജയ് ദൗത്യത്തിന് തല്‍ക്കാലം വ്യോമസേന വിമാനങ്ങള്‍ ഉപയോഗിക്കില്ല. ആദ്യ വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഇന്ത്യക്കാരുമായി തിരികെ എത്തും.

230 പേരെയാണ് ഇസ്രയേലില്‍ നിന്ന് വെള്ളിയാഴ്ച ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും വെള്ളിയാഴ്ച എത്തുന്നത്. യാത്ര സൗജന്യമാണ്.

രണ്ടായിരത്തിലധികം പേര്‍ ഇസ്രയേലില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഇസ്രായേലില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്.

india israel hamas conflict foreign ministry