ഇന്ത്യ സഖ്യത്തിന്റെ പാര്‍ലമെന്ററി നേതാക്കളുടെ യോഗം 6 ന്; തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യ യോഗം

ഇന്ത്യ സഖ്യത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വെച്ച് വൈകുന്നേരം 6 മണിയോടെയാണ് യോഗം ചേരുന്നത്.

author-image
Priya
New Update
ഇന്ത്യ സഖ്യത്തിന്റെ പാര്‍ലമെന്ററി നേതാക്കളുടെ യോഗം 6 ന്; തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യ യോഗം

 

ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വെച്ച് വൈകുന്നേരം 6 മണിയോടെയാണ് യോഗം ചേരുന്നത്.

കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ത്യ സഖ്യം യോഗം ചേരാന്‍ തീരുമാനിച്ചതായി അറിയിച്ചത്.

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. ആഗസ്റ്റ് 31 നും സെപ്തംബര്‍ ഒന്നിനുമായി മുംബൈയില്‍ വെച്ചാണ് ഇന്ത്യ സഖ്യത്തിന്റെ അവസാന യോഗം ചേര്‍ന്നത്.

congress INDIA alliance