ഇന്ത്യ സഖ്യത്തിന്റെ പ്രചരണം 25 ന്; യുപിയുടെ കുട്ടികള്‍ റോഡ്‌ഷോ

ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ സീറ്റ് ധാരണയായതോടെ തിരഞ്ഞെടുപ്പ് പ്രചരണം 25 ന് ആഗ്രയില്‍ നിന്ന് തുടങ്ങാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചു. യു.പിയുടെ കുട്ടികള്‍ എന്ന മുദ്രാവാക്യവുമായി രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ചേര്‍ന്ന് 25 ന് ആഗ്രയില്‍ റോഡ് ഷോ നടത്തും.

author-image
Web Desk
New Update
ഇന്ത്യ സഖ്യത്തിന്റെ പ്രചരണം 25 ന്; യുപിയുടെ കുട്ടികള്‍ റോഡ്‌ഷോ

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ സീറ്റ് ധാരണയായതോടെ തിരഞ്ഞെടുപ്പ് പ്രചരണം 25 ന് ആഗ്രയില്‍ നിന്ന് തുടങ്ങാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചു. യു.പിയുടെ കുട്ടികള്‍ എന്ന മുദ്രാവാക്യവുമായി രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ചേര്‍ന്ന് 25 ന് ആഗ്രയില്‍ റോഡ് ഷോ നടത്തും. ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും റോഡ് ഷോയുടെ ഭാഗമാകുമെന്ന് എ.ഐ.സി.സി അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

ഈ മാസം 22, 23 തീയ്യതികളില്‍ ഭാരത് ജോഡോ ന്യായ് യാത്ര ഉണ്ടായില്ലെന്നും 24 ന് യാത്ര മൊറാദാബാദില്‍ നിന്നും പുന:രാരംഭിക്കുമെന്നും യാത്രയുടെ യു.പിയിലെ ചുമതലക്കാരനായ പി.എല്‍.പുനിയ പറഞ്ഞു. സീറ്റ് പങ്കിടല്‍ പൂര്‍ത്തിയാകുന്നത് വരെ താന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ താന്‍ പങ്കെടുക്കില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ഇരുകക്ഷികളും ധാരണയിലെത്തുകയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയും ചെയ്തു.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ഇരുകക്ഷികളും ചേര്‍ന്ന് ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടുന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും യു.പി നിയമസഭ തിരഞ്ഞെടുപ്പിലും തങ്ങളുടെ സഖ്യകക്ഷിയായിരുന്ന ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡി കഴിഞ്ഞ ആഴ്ച്ച അഖിലേഷിന്റെ സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നഷ്ടം പറ്റിയ പടിഞ്ഞാറന്‍ യു.പിയില്‍ ജയന്ത് ചൗധരിക്ക് നല്ല സ്വാധീനമുണ്ട്. ഈ സാഹചര്യത്തിലാണ് എസ്.പി കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് പച്ച കൊടി കാട്ടിയത്.

Uttarpradesh India front lok-sabha election 2024