ഇന്ത്യ-ടാന്‍സാനിയ ബിസിനസ് റൗണ്ട് ടേബിള്‍; കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

ഇന്ത്യ - ടാന്‍സാനിയ ബിസിനസ് റൗണ്ട് ടേബിള്‍ കേന്ദ്രമന്ത്രി വി. മുരളീധരനും ടാന്‍സാനിയന്‍ വിദേശകാര്യ സഹമന്ത്രി എംബറൂഖ് നസ്സോറോ എംബറൂക്കും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

author-image
Web Desk
New Update
ഇന്ത്യ-ടാന്‍സാനിയ ബിസിനസ് റൗണ്ട് ടേബിള്‍; കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി:ഇന്ത്യ - ടാന്‍സാനിയ ബിസിനസ് റൗണ്ട് ടേബിള്‍ കേന്ദ്രമന്ത്രി വി. മുരളീധരനും ടാന്‍സാനിയന്‍ വിദേശകാര്യ സഹമന്ത്രി എംബറൂഖ് നസ്സോറോ എംബറൂക്കും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റ്,
വ്യാപാര വാണിജ്യ പങ്കാളിത്തത്തില്‍ പുതിയ നാഴികക്കല്ല് ആകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി മുരളീധരന്‍ പറഞ്ഞു.

ഇന്ത്യയുടെ വിദ്യാഭ്യാസമന്ത്രാലയം സാന്‍സിബാറില്‍ ആരംഭിച്ച ഐ.ഐ.ടി. മദ്രാസ് ക്യാമ്പസില്‍ മന്ത്രി സന്ദര്‍ശനം നടത്തി. അധ്യാപക - വിദ്യാര്‍ഥി സമൂഹവുമായി വ മുരളീധരന്‍ സംവദിച്ചു. സാന്‍സിബാര്‍ പ്രസിഡന്റ് ഹുസൈന്‍ അലി മ്വിനിയുമായും വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.

ഭരണ നേതൃത്വവും ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചകളെ പ്രതീക്ഷയോടെ നോക്കിക്കാണുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. ദാര്‍-എസ്-സലാമിലെ യുദ്ധ സ്മാരകത്തിലും വി. മുരളീധരന്‍ പുഷ്പാര്‍ച്ചന നടത്തി.

india Tanzania v muraleedharan business roundtable