അനധികൃത കുടിയേറ്റം; മ്യാന്‍മര്‍ അതിര്‍ത്തി മതില്‍ കെട്ടി അടക്കുമെന്ന് അമിത് ഷാ

ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ - മ്യാന്‍മര്‍ അതിര്‍ത്തി ഉടന്‍ അടക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

author-image
Web Desk
New Update
അനധികൃത കുടിയേറ്റം; മ്യാന്‍മര്‍ അതിര്‍ത്തി മതില്‍ കെട്ടി അടക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ - മ്യാന്‍മര്‍ അതിര്‍ത്തി ഉടന്‍ അടക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യ ഉടന്‍ മതില്‍കെട്ടും. ഇതോടെ ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന ആളുകള്‍ക്ക് വിസയില്ലാതെ 16 കിലോമീറ്റര്‍ പരസ്പരം അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്ന ഫ്രീ മൂവ്‌മെന്റ് റെജിം ഉടന്‍ അവസാനിക്കും.

ഗുവാഹത്തിയില്‍ അസം പോലീസ് കമാന്‍ഡോകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി അമിത് ഷാ. മ്യാന്‍മറുമായുള്ള ഇന്ത്യയുടെ ഫ്രീം മൂവ്‌മെന്റ് റെജിം കരാര്‍ സര്‍ക്കാര്‍ പുന:പരിശോധിക്കുകയാണ്. ഇന്ത്യയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം ഉടന്‍ അവസാനിപ്പിക്കും. അദ്ദേഹം വ്യക്തമാക്കി.

രാജ്യം മുന്ന് കൊല്ലം കൊണ്ട് നക്‌സല്‍ മുക്തമാക്കും

നക്‌സല്‍ വാദികളില്‍ നിന്ന് മൂന്ന് കൊല്ലം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ പരിപൂര്‍ണ്ണമായി മുക്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. അസമിലെ തേജ്പൂരില്‍ സശാസ്ത്ര സീമ ബലിന്റെ(എസ്.എസ്.ബി) 60ാമത് സ്ഥാപന ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം '

നക്‌സല്‍ പ്രസ്ഥാനത്തിനെതിരെ എസ്.എസ്. ബി നടത്തുന്ന പോരാട്ടത്തെ പ്രശംസിച്ച അമിത് ഷാ സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, എസ്.എസ്.ബി എന്നീ സൈനിക വിഭാഗങ്ങള്‍ കൂട്ടായി നടത്തിയ നീക്കമാണ് നക്‌സല്‍ പ്രസ്ഥാനത്തെ നാമാവശേഷമാക്കുന്ന നിലയിലെത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒമ്പത് കൊല്ലത്തിനിടയില്‍ അതിര്‍ത്തി സേനകള്‍ക്കായി പ്രധാനമന്ത്രി നിരവധി ക്ഷേമ നപടികള്‍ സ്വീകരിച്ചു. അമിത് ഷാ ചൂണ്ടിക്കാട്ടി.

india national news myanmar